Tuesday, 18 August 2015

വിമുക്ത ഭടന്മാർക്ക് ആദരവും സ്വാതന്ത്ര്യസമര ചരിത്ര ക്വിസും







ഭാരതത്തിൻറെ 69-)0 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ. സി. വൈ. എൽ. യൂണിറ്റ്  ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളായ  ഇടവകയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു. പ്രസിഡണ്ട്‌ മിഥുൻ പി. ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാപ്ലിൻ റവ. ഫാ. ലൂക്ക് കരിമ്പിൽ ഉദ്ഘാടനം ചെയ്തു. ഇ. കെ. കുര്യൻ എളംബാശേരിൽ, ജോസ് കണിയാപറമ്പിൽ എന്നിവർ സേനയിലെ അനുഭവങ്ങൾ അംഗങ്ങളുമായി പങ്കുവെച്ചു. ജോസ്മോൻ കുഴിവേലിൽ, സി. ജെസ്സി , സ്നേഹ സജി തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു. പത്തോളം വിമുക്ത ഭടന്മാരെ പൊന്നാട അണിയിച്ചു. അംഗങ്ങളെ സംബന്ധിച്ച് ഇത് തികച്ചും നൂതനമായ അനുഭവം ആയി മാറി.
8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസിൽ 5 ടീമുകൾ പങ്കെടുത്തു. ജോ. സെക്രട്ടറി ആൽഫി ജോസഫ്‌ ക്വിസ് നയിച്ചു. വാശിയേറിയ മത്സരത്തിൽ ജീസണ്‍ കുര്യൻ, സാൽബിൻ ബേബി എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. സെക്രട്ടറി സനൽ ഫിലിപ്, വൈസ് പ്രസിഡണ്ട്‌ ആഷ് ലി സജി, ട്രഷറർ ടിബിൻ തോമസ്‌, ഡയറക്ടർ ലിബിൻ കെ. കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments:

Post a Comment