Thursday, 27 August 2015

ഓണക്കിറ്റ്‌ വിതരണം

ജാതി മത വർണ വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾക്കുപരി സർവ സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതുന്ന ഓണം പയ്യാവൂർ ടൌണ്‍ കെ. സി. വൈ. എൽ. അംഗങ്ങൾ വേദനിക്കുന്നവരുടെ പക്ഷത്തു നിന്ന് ആഘോഷിച്ചു. ഇടവകയുടെ പരിധിക്കുള്ളിൽ വസിക്കുന്ന 10 കുടുംബങ്ങളെ ജാതി മത ഭേദമില്ലാതെ തിരഞ്ഞെടുത്ത് അവർക്ക് ഓണക്കിറ്റ്‌ നൽകിക്കൊണ്ടാണ് യൂണിറ്റിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓണസന്ദേശം നൽകിക്കൊണ്ട് ഭവനങ്ങളിലേക്ക് അംഗങ്ങൾ കടന്നു ചെന്നത് ഏവർക്കും ഒരു നൂതനാനുഭവമായി. പരിപാടികൾക്ക് ചാപ്ലിൻ ഫാ. ലൂക്ക് കരിമ്പിൽ, അസിസ്റ്റന്റ് ചാപ്ലിൻ ഫാ. സജി മേക്കാട്ടെൽ, പ്രസിഡണ്ട്‌ മിഥുൻ ടോമി , സെക്രടറി സനൽ ഫിലിപ്പ് , ട്രഷറർ ടിബിൻ തോമസ്‌ എന്നിവർ നേതൃത്വം നൽകി. 




No comments:

Post a Comment