പെരുമ്പുന്ന അർച്ചന ഹൊസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ നേത്ര ചികിത്സ - തിമിര ശസ്ത്രക്രിയാ ക്യാമ്പ് പ്രസിഡന്റ് മിഥുൻ പി. ടോമിയുടെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. പി. ജോസ് ചെന്നാട്ട് ഉദ്ഘാടനം ചെയ്തു. ചാപ്ളിൻ റവ. ഫാ. ലൂക്ക് കരിമ്പിൽ ആശംസ നേർന്നു. 150 ഇൽ പരം ആളുകൾ ഇതിൽ പങ്കെടുത്തു. ഡോ. സവിതാ പാട്ടീൽ ക്യാമ്പ് നയിച്ചു. സെക്രട്ടറി സനൽ ഫിലിപ്, ട്രഷറർ റ്റിബിൻ തോമസ്, വൈസ് പ്രസി. ആഷ്ലി സജി, ജോ. സെക്രട്ടറി ആല്ഫി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Sunday, 19 July 2015
Sunday, 12 July 2015
Saturday, 4 July 2015
യുവജന ദിനാഘോഷം
യുവജന ദിനാഘോഷങ്ങൾ ജൂലൈ 5 നു ദിവ്യബലിക്ക് ശേഷം പതാക ഉയർത്തലോടെ ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട് മിഥുൻ പി. ടോമി ആധ്യക്ഷം വഹിച്ച യോഗത്തിൽ ഫൊറോന ചാപ്ലിൻ റവ. ഫാ. ജീസ് ഐക്കര പ്രവർത്തനൊൽഘാടനം നിർവഹിച്ചു. റീജണൽ ചാപ്ലിൻ റവ. ഫാ. ബിനീഷ് മാങ്കോട്ടിൽ പ്രവർത്തന മാർഗ്ഗ രേഖ പ്രകാശനം ചെയ്തു. യൂണിറ്റ് ചാപ്ലിൻ റവ. ഫാ. ലൂക്ക് കരിമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അസി. ചാപ്ലിൻ റവ. ഫാ. സജി മേക്കാട്ടെൽ എസ്. എസ്. എൽ. സി. , പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു സംസാരിക്കുകയും അവർക്ക് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. യൂണിറ്റ് ഡയരക്ടർ ലിബിൻ കെ. കുര്യൻ, റീജണൽ പ്രസിഡണ്ട് നിധിൻ മാത്യു, ഫൊറോന പ്രസിഡണ്ട് ഷൈജൊ ജോർജ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് മുൻ ഫൊറോന ഡയരക്ടർ ശ്രീ. ബെന്നി കുഴിവേലിൽ യുവജന സെമിനാർ നയിച്ചു. ജോ. സെക്രട്ടറി ആൽഫി ജോസഫ് സ്വാഗതവും ട്രഷറർ റ്റിബിൻ തോമസ് നന്ദിയും പറഞ്ഞു. സെക്രട്ടറി സനൽ ഫിലിപ്പ് , വൈസ് പ്രസിഡണ്ട് ആഷ്ലി സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Subscribe to:
Posts (Atom)











