പെരുമ്പുന്ന അർച്ചന ഹൊസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ നേത്ര ചികിത്സ - തിമിര ശസ്ത്രക്രിയാ ക്യാമ്പ് പ്രസിഡന്റ് മിഥുൻ പി. ടോമിയുടെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. പി. ജോസ് ചെന്നാട്ട് ഉദ്ഘാടനം ചെയ്തു. ചാപ്ളിൻ റവ. ഫാ. ലൂക്ക് കരിമ്പിൽ ആശംസ നേർന്നു. 150 ഇൽ പരം ആളുകൾ ഇതിൽ പങ്കെടുത്തു. ഡോ. സവിതാ പാട്ടീൽ ക്യാമ്പ് നയിച്ചു. സെക്രട്ടറി സനൽ ഫിലിപ്, ട്രഷറർ റ്റിബിൻ തോമസ്, വൈസ് പ്രസി. ആഷ്ലി സജി, ജോ. സെക്രട്ടറി ആല്ഫി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.





No comments:
Post a Comment