ജാതി മത വർണ വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾക്കുപരി സർവ സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതുന്ന ഓണം പയ്യാവൂർ ടൌണ്‍ കെ. സി. വൈ. എൽ. അംഗങ്ങൾ വേദനിക്കുന്നവരുടെ പക്ഷത്തു നിന്ന് ആഘോഷിച്ചു. ഇടവകയുടെ പരിധിക്കുള്ളിൽ വസിക്കുന്ന 10 കുടുംബങ്ങളെ ജാതി മത ഭേദമില്ലാതെ തിരഞ്ഞെടുത്ത് അവർക്ക് ഓണക്കിറ്റ് നൽകിക്കൊണ്ടാണ് യൂണിറ്റിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഓണസന്ദേശം നൽകിക്കൊണ്ട് ഭവനങ്ങളിലേക്ക് അംഗങ്ങൾ കടന്നു ചെന്നത് ഏവർക്കും ഒരു നൂതനാനുഭവമായി. പരിപാടികൾക്ക് ചാപ്ലിൻ ഫാ. ലൂക്ക് കരിമ്പിൽ, അസിസ്റ്റന്റ് ചാപ്ലിൻ ഫാ. സജി മേക്കാട്ടെൽ, പ്രസിഡണ്ട് മിഥുൻ ടോമി , സെക്രടറി സനൽ ഫിലിപ്പ് , ട്രഷറർ ടിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
Thursday, 27 August 2015
Tuesday, 18 August 2015
വിമുക്ത ഭടന്മാർക്ക് ആദരവും സ്വാതന്ത്ര്യസമര ചരിത്ര ക്വിസും
ഭാരതത്തിൻറെ 69-)0 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ. സി. വൈ. എൽ. യൂണിറ്റ് ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യങ്ങളായ ഇടവകയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു. പ്രസിഡണ്ട് മിഥുൻ പി. ടോമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാപ്ലിൻ റവ. ഫാ. ലൂക്ക് കരിമ്പിൽ ഉദ്ഘാടനം ചെയ്തു. ഇ. കെ. കുര്യൻ എളംബാശേരിൽ, ജോസ് കണിയാപറമ്പിൽ എന്നിവർ സേനയിലെ അനുഭവങ്ങൾ അംഗങ്ങളുമായി പങ്കുവെച്ചു. ജോസ്മോൻ കുഴിവേലിൽ, സി. ജെസ്സി , സ്നേഹ സജി തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു. പത്തോളം വിമുക്ത ഭടന്മാരെ പൊന്നാട അണിയിച്ചു. അംഗങ്ങളെ സംബന്ധിച്ച് ഇത് തികച്ചും നൂതനമായ അനുഭവം ആയി മാറി.
8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസിൽ 5 ടീമുകൾ പങ്കെടുത്തു. ജോ. സെക്രട്ടറി ആൽഫി ജോസഫ് ക്വിസ് നയിച്ചു. വാശിയേറിയ മത്സരത്തിൽ ജീസണ്‍ കുര്യൻ, സാൽബിൻ ബേബി എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം നേടി. സെക്രട്ടറി സനൽ ഫിലിപ്, വൈസ് പ്രസിഡണ്ട് ആഷ് ലി സജി, ട്രഷറർ ടിബിൻ തോമസ്, ഡയറക്ടർ ലിബിൻ കെ. കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Subscribe to:
Posts (Atom)









