തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകുന്ന, അജ്ഞതയുടെ തമസ്സിൽ നിന്നും അവരെ മോചിപ്പിക്കുന്ന ഗുരുക്കന്മാരെ ഏറ്റവും അർത്ഥപൂർണമായി കെ.സി.വൈ.എൽ. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പയ്യാവൂർ ടൌണ്‍ ഇടവകയിലെ ഏതാണ്ട് 35 ഗുരുക്കന്മാരെയാണ് ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിച്ചത്. അസിസ്റ്റന്റ് വികാരി ഫാ. സജി മേക്കാട്ടെൽ മടമ്പം മേരിലാണ്ട് ഹൈസ്കൂളിലെ അധ്യാപകനായ വികാരി ഫാ. ലൂക്ക് കരിമ്പിലിനു പനിനീർപൂവ് നൽകി ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭാരവാഹികളുടെ നേതൃത്വത്തിൽ അംഗങ്ങൾ പൂക്കൾ നൽകി ഗുരുക്കന്മാരുടെ കാൽ തൊട്ടു വന്ദിച്ചു. എബ്രഹാം ലിങ്കണ്‍ തൻറെ മകന്റെ ടീച്ചറിന് നൽകിയ പ്രശസ്തമായ കത്തും എല്ലാ ഗുരുക്കന്മാർക്കും നൽകി. അവർ ഓരോരുത്തരും തങ്ങളെ സ്വയം പരിചയപ്പെടുത്തി. ഏറെ ഹൃദയസ്പർശിയായ ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത് സെക്രട്ടറി സനൽ ഫിലിപ്പ് , ട്രഷറർ ടിബിൻ തോമസ്, വൈസ് പ്രസിഡണ്ട് ആഷ്ലി സജി, ജോ. സെക്രട്ടറി ആൽഫി ജോസ്, സി. അഡ്വൈസർ സി. ജെസ്സി എന്നിവരുടെ മേൽനോട്ടത്തിലാണ്. സഹകരിച്ച എല്ലാവർക്കും പ്രത്യേക നന്ദി.
Thursday, 10 September 2015
ഗുരുവന്ദനം

Subscribe to:
Posts (Atom)