പയ്യാവൂർ ടൌണ്‍ സെൻറ് ആൻസ് ഇടവക സമൂഹത്തിന്റെ ഇടയനും യുവജനങ്ങളുടെ മിത്രവും കെ. സി. വൈ. എൽ. പ്രസ്ഥാനത്തെ നിർലോഭം പ്രോത്സാഹിപ്പിക്കുന്ന ചാപ്ലിനും ആയ കരിമ്പിൽ ബഹു. ലൂക്കാച്ചൻ തൻറെ പൌരോഹിത്യ ജീവിതത്തിന്റെ രജത ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 1991 ഡിസംബർ 27 നു അഭി. കുന്നശ്ശേരി പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച് തുടർന്ന് വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത് കഴിഞ്ഞ 6 മാസമായി പയ്യാവൂർ ടൌണ്‍ പള്ളി വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന അച്ചൻ മടമ്പം ഫൊറോന പള്ളി ഇടവകാംഗം ആണ്. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ ഫാ. ജിബിൽ കുഴിവേലിൽ, ഫാ. ജേക്കബ് മൂരിക്കുന്നേൽ എന്നിവരുടെ സാന്നിധ്യത്തിൽ ദീപം തെളിയിച്ചു കൊണ്ട് അച്ചൻ ജൂബിലി വർഷത്തിനു തുടക്കം കുറിച്ചു. മടമ്പം മേരി ലാൻഡ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്ന അച്ചൻ മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയും നല്ലൊരു ഗായകനും ആണ്. ടൌണ്‍ ഇടവക സമൂഹത്തിന്റെ ഹൃദയ തുടിപ്പുകളെ തൊട്ടറിഞ്ഞ് ആത്മീയ ഔന്നത്യത്തിലേക്ക് നമ്മെ കൈപിടിച്ച് ഉയർത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ലൂക്കാച്ചന് ജൂബിലി വർഷത്തിന്റെ പ്രാർഥനാ മംഗളങ്ങളും ദൈവാനുഗ്രഹങ്ങളും സ്നേഹപൂർവ്വം നേരുന്നു.
Monday, 28 December 2015
ടൌണ്‍ കരോൾ
പയ്യാവൂർ പട്ടണത്തിനു ആത്മീയ പ്രഭ ചൊരിഞ്ഞു കൊണ്ട് നിലകൊള്ളുന്ന സെൻറ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ ഈ വർഷത്തെ ടൌണ്‍ കരോൾ ക്രിസ്തുമസ് സന്ദേശം ഹൃദയങ്ങൾ വഴി കൈ മാറുന്ന വേദിയായി മാറി. സന്ദേശം നൽകിയത് വിമൽ ജ്യോതി എന്ജിനീയറിംഗ് കോളേജ് അഡമിനിസ്ട്രെടർ റവ. ഫാ. ജിനു വടക്കേ മുളഞ്ഞനാൽ ആണ്. ബൈക്കിൽ സന്ദേശവുമായി നഗര വീഥിയിലൂടെ നീങ്ങിയ യുവസുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ.
FORANE CHRISTMAS CELEBRATIONS
കെ. സി. വൈ. എൽ. മടമ്പം ഫൊറോനാ ക്രിസ്തുമസ് ആഘോഷം
മടമ്പം ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൌണ്‍ യൂനിറ്റ് ആതിഥേയത്വം വഹിച്ച ക്രിസ്തുമസ് ആഘോഷങ്ങൾ നിറപ്പകിട്ടോടെ നടത്തപ്പെട്ടു. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ടൌണ്‍ യൂനിറ്റിനു നിരത്താനുള്ളത് നേട്ടങ്ങളുടെ പട്ടിക ആണ്. പാപ്പാ മത്സരത്തിൽ ഒന്നാം സ്ഥാനവും, പുൽക്കൂട് നിർമാണത്തിൽ രണ്ടാം സ്ഥാനവും, കരോൾ ഗാന മത്സരത്തിലും ഗ്രൂപ്പ് കരോൾ മത്സരത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടാണ് ടൌണ്‍ യൂനിറ്റ് വിജയ സോപാനം ഏറിയത്. പരിപാടിയുടെ വിജയത്തിന് വേണ്ടി അത്യധ്വാനം ചെയ്ത അല്ല യുവസുഹൃത്തുക്കൾക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദി.

Monday, 21 December 2015
EXCELSIS 2015
മാനവ സമൂഹത്തെ വീണ്ടെടുക്കാൻ ഭൂമിയിൽ മനുഷ്യാവതാരം ചെയ്ത ദിവ്യരക്ഷകന്റെ പിറവിത്തിരുനാൾ പയ്യാവൂർ ടൌണ്‍ കെ. സി. വൈ. എൽ. യൂനിറ്റ് ഈ വർഷം തികച്ചും വ്യത്യസ്തമായാണ് ആഘോഷിച്ചത്. കാരുണ്യ വർഷത്തിൽ ദൈവസ്നേഹം ഉപാധികളില്ലാതെ സ്വന്തം പ്രവൃത്തിയിലൂടെ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ടൌണ്‍ ഇടവകാംഗം ശ്രീ. സജി തുരുത്തിയിൽ നടത്തുന്ന തെരേസ ഭവനിലെ മക്കളോടു ചേർന്ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള തീരുമാനം ഹൃദയപൂർവമാണ് അംഗങ്ങൾ ഏറ്റെടുത്തത്. രാവിലെ 25 ഓളം വരുന്ന സുഹൃത്തുക്കൾ എത്തിച്ചേർന്ന് പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ തങ്ങളാൽ ആവും വിധം ജോലികൾ ചെയ്തു. തുടർന്ന് അവിടത്തെ സഹോദരങ്ങളെ പരിചയപ്പെടുകയും അവരുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. കരോൾ ഗാനങ്ങൾ പാടി പിറവിയുടെ സന്തോഷം അവരുമായി പങ്കിട്ടു. അവരിലും ഗായകർ ഉണ്ടെന്നു തിരിച്ചറിഞ്ഞു.
പ്രസിഡണ്ട് മിഥുൻ ടോമിയുടെ അധ്യക്ഷതയിൽ ചാപ്ലിൻ ഫാ. ലൂക്ക് കരിമ്പിൽ കേക്ക് മുറിച്ചു ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ര. സജി തുരുത്തിയിൽ ക്രിസ്തുമസ് സന്ദേശം നൽകി. അസി. വികാരി ഫാ. സജി മേക്കാട്ടെൽ, ഡയറക്ടർ ലിബിൻ കെ. കുര്യൻ, സി. അഡ്വൈസർ സി. ജെസ്സി എൻ. സി. എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സനൽ ഫിലിപ്പ് സ്വാഗതവും സബിൻ ബാബു നന്ദിയും പറഞ്ഞു. ക്രിസ്തുമസ് സമ്മാനങ്ങൾ ഏവരും പരസ്പരം ആശംസകളോടെ കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഭക്ഷ്യവസ്തുക്കൾ തെരേസ ഭവന് കൈമാറി. ജീവിത തുരുത്തുകളിൽ തനിച്ചായവരുടെ മുഖത്ത് തിളങ്ങുന്ന പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടു മനം നിറഞ്ഞ് കാരുണ്യ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുവാൻ തീരുമാനമെടുത്ത് എല്ലാവരും ഉച്ചയോടെ സ്വഭവനങ്ങളിലേക്ക് മടങ്ങി.

Subscribe to:
Posts (Atom)