Monday, 28 December 2015

FORANE CHRISTMAS CELEBRATIONS

കെ. സി. വൈ. എൽ.  മടമ്പം ഫൊറോനാ  ക്രിസ്തുമസ് ആഘോഷം
മടമ്പം ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ടൌണ്‍ യൂനിറ്റ് ആതിഥേയത്വം വഹിച്ച ക്രിസ്തുമസ് ആഘോഷങ്ങൾ നിറപ്പകിട്ടോടെ നടത്തപ്പെട്ടു. മുൻ  വർഷങ്ങളിലെ അപേക്ഷിച്ച് ടൌണ്‍ യൂനിറ്റിനു നിരത്താനുള്ളത്  നേട്ടങ്ങളുടെ പട്ടിക ആണ്. പാപ്പാ മത്സരത്തിൽ ഒന്നാം സ്ഥാനവും, പുൽക്കൂട്‌ നിർമാണത്തിൽ രണ്ടാം സ്ഥാനവും, കരോൾ ഗാന മത്സരത്തിലും ഗ്രൂപ്പ്‌  കരോൾ  മത്സരത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടാണ് ടൌണ്‍ യൂനിറ്റ് വിജയ സോപാനം ഏറിയത്. പരിപാടിയുടെ വിജയത്തിന് വേണ്ടി അത്യധ്വാനം ചെയ്ത അല്ല യുവസുഹൃത്തുക്കൾക്കും ഹൃദയത്തിൽ തൊട്ടുള്ള നന്ദി.




No comments:

Post a Comment