Monday, 30 November 2015

തദ്ദേശ സ്ഥാപന പ്രതിനിധികൾക്ക് സ്വീകരണം

കെ. സി. വൈ. എൽ. പയ്യാവൂർ ടൌണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയിച്ച മടമ്പം ഫോറോനയിലെ ക്നാനായ സമുദായ അംഗങ്ങൾക്ക് സ്വീകരണം നൽകി. ശ്രീകണ്ടാപുരം മുനിസിപ്പൽ കൌണ്‍സിലർമാരായ  ശ്രീ. ഷിൻറ്റൊ ലൂക്കാ തലയ്ക്കൽ, ശ്രീമതി ലിസ്സി ജോസ് പുഞ്ചയിൽ,  പയ്യാവൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം  ശ്രീമതി. സുഷ ബെന്നി ചെട്ടിയാത്ത് എന്നിവരെയാണ് ആദരിച്ചത്.  യൂനിറ്റ് പ്രസിഡണ്ട്‌ മിഥുൻ ടോമി പറപ്പള്ളിയിൽ ആധ്യക്ഷം വഹിച്ച സ്വീകരണ സമ്മേളനം മടമ്പം മേരി ലാൻഡ്‌ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി. എം. മാത്യു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ചാപ്ലിൻ ഫാ. ലൂക്ക് കരിമ്പിൽ, യൂനിറ്റ് ഡയറക്ടർ ലിബിൻ കെ. കുര്യൻ കരിംപ്ലാക്കിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സഹ വികാരി ഫാ. സജി മേക്കാട്ടെൽ ഉപഹാര സമർപ്പണം നടത്തി. ആദരം ഏറ്റു വാങ്ങിയ അംഗങ്ങൾ മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു. യോഗത്തിന് യൂനിറ്റ് ട്രഷറർ റ്റിബിൻ തോമസ്‌ കരോട്ടുതടത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട്‌ ആഷ് ലി സജി ആനിമൂട്ടിൽ നന്ദിയും പറഞ്ഞു.    





No comments:

Post a Comment